loan

കോട്ടയം. ജില്ലയിൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ വിവിധ ബാങ്കുകൾ 9619 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകനസമിതി വിലയിരുത്തി. 3807 കോടി രൂപ കാർഷിക മേഖലയിലും 1325 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലും 348 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിലും വിതരണംചെയ്തു. മുൻഗണന ഇതര വിഭാഗത്തിൽ 4139 കോടി രൂപ നൽകിയിട്ടുണ്ട്. ആകെ വിതരണം ചെയ്ത വായ്പയിൽ 5479 കോടി രൂപ മുൻഗണന വിഭാഗത്തിലാണെന്ന് എസ്.ബി.ഐ. റീജണൽ മാനേജർ ബിജേഷ് ബാലൻ അറിയിച്ചു.