തലനാട്: തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് 30ന് കൊടിയേറുമെന്ന് എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശാഖ ഭാരവാഹികളായ പ്രസിഡന്റ് കെ.ആർ ഷാജി, വൈസ് പ്രസിഡന്റ് എ.ആർ ലെനിൻ മോൻ, സെക്രട്ടറി പി.ആർ കുമാരൻ എന്നിവർ അറിയിച്ചു. ജനുവരി 6ന് ആറാട്ട് നടക്കും. 30ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് പന്തീരടി പൂജ പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി. വൈകിട്ട് 6. 45ന് കൊടിയും കൊടിക്കയറും വരവേൽപ്പ്, തുടർന്ന് 7 നും 8 നും മധ്യേ പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി രഞ്ജൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തന്ത്രി പറവൂർ രാകേഷ് അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രപ്രദക്ഷിണ വീഥിയുടെ സമർപ്പണം എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ നിർവഹിക്കും. യോഗം കൗൺസിലർ സി.എം ബാബു ശാഖാ മുൻകാല ഭാരവാഹികളെ ആദരിക്കും.ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്. തകടിയേൽ സ്‌കോളർഷിപ്പ് വിതരണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി.രാജൻ, യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി, ക്ഷേത്രം മേൽശാന്തി രഞ്ജൻ ശാന്തി, യൂണിയൻ കമ്മിറ്റിയംഗം സി.കെ വിജയൻ, ഉത്സവ കമ്മിറ്റി കൺവീനർ സി.കെ ബാബു, വനിതാസംഘം ശാഖാ പ്രസിഡന്റ് ഓമന ഗോപിനാഥൻ, യൂത്ത്മൂവ്‌മെന്റ് ശാഖ പ്രസിഡന്റ് മനു എം.എസ് എന്നിവർ പ്രസംഗിക്കും. ശാഖ വൈസ് പ്രസിഡന്റ് എ.ആർ ലെനിൻമോൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.ആർ കുമാരൻ നന്ദിയും പറയും.
31ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 11ന് ഉച്ചപൂജ വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8ന് ശ്രീഭൂതബലി, അന്നദാനം 8.30ന് നൃത്ത സംഗീത സന്ധ്യ. ജനുവരി 1ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ, 11ന് ഉച്ചപൂജ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, ദീപാരാധനയ്ക്ക് ശേഷം ഭഗവത് സേവ ശ്രീഭൂതബലി അന്നദാനം. ജനുവരി 2ന് പതിവ് ക്ഷേത്ര ചടങ്ങുകൾ രാത്രി 8.30ന് സിനിമ സീരിയൽ താരം ശാലു മേനോൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് വിഷ്വൽ ഡ്രാമ ത്രിശ്ശൂല ശങ്കരി.
ജനുവരി 3ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 8.30 ന് കോമഡി സ്റ്റാർ ഫെയിം ജോബി പാലാ അവതരിപ്പിക്കുന്ന ടീം കോമഡി നൈറ്റ്. ജനുവരി നാലിന് വൈകിട്ട് 8ന് നാടൻപാട്ടുകളും ദൃശ്യ ആവിഷ്‌കാരവും ഉറഞ്ഞാട്ടം. പള്ളിവേട്ട ദിനമായ 5ന് വൈകുന്നേരം 4 ന് കല്ലിടാംകാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും പകൽപൂരം പുറപ്പെടുന്നു. രാത്രി 10ന് പള്ളിവേട്ട. ആറിന് രാവിലെ 6.30ന് മഹാഗണപതിഹോമം, വലിയകാണിക്ക, 9ന് ഗുരുപുരം ജംഗ്ഷനിൽ നിന്നും കാവടി ഘോഷയാത്ര, 1ന് കാവടി അഭിഷേകം, അന്നദാനം. വൈകിട്ട് 5ന് ആറാട്ട്, തുടർന്ന് ആറാട്ട് എതിരേൽപ്പ്, മെഗാ തിരുവാതിര കൊടിമരച്ചുവട്ടിൽ പറവെപ്പ്. രാത്രി 8ന് വെടിക്കെട്ട് 9ന് മംഗളപൂജ അന്നദാനം 11ന് വടക്കുപുറത്ത് വലിയ ഗുരുതി.