കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂർ ഉദിക്കാമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 6 മുതൽ 14 വരെ നടക്കും. ഇതോടനുബന്ധിച്ച് അയ്യപ്പസത്രവും നടത്തും. പിരളിയില്ലം പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ജനുവരി 6ന് വൈകിട്ട് 6ന് മാഹാത്മ്യ പ്രഭാഷണം നടക്കും. 7.15ന് സത്രസഭ ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ ഉദിക്കാമല ശ്രീധർമ്മശാസ്താ പുരസ്‌കാരം വൈക്കം രാമചന്ദ്രന് നൽകും. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ സഹായ വിതരണം പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രനും വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ നിബു ജോണും നിർവഹിക്കും. 7ന് വൈകിട്ട് 5.30ന് ഹരിവരാസന ശതാബ്ദി ആഘോഷം ഗവ.ചീഫ് വിപ്പ് പ്രൊഫ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ശബരിമല മുൻ മേൽശാന്തിയും സത്രം രക്ഷാധികാരിയുമായ ആത്രശ്ശേരി രാമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. 8ന് ശബരിമല ശ്രീധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ പാനകപൂജ. 9 ന് വൈകിട്ട് 7.30 ന് വി.കെ. വിശ്വനാഥന്റെ പ്രഭാഷണം. 10 ന് വൈകിട്ട് 5.30ന് പടിപൂജ. 11 ന് രാവിലെ സത്ര സമാപന ചടങ്ങുകൾ. 14ന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, നവകകലശ പൂജ, കലശാഭിഷേകം, മഹാ പ്രസാദമൂട്ട് എന്നിവ നടക്കും. പ്രസിഡന്റ് കെ.എൻ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാജേഷ് പുല്ലാനപള്ളിൽ, സെക്രട്ടറി വിജേഷ് വിജയൻ, സ്വാഗതസംഘം കൺവീനർ സുനിൽ പാറക്കാട്, സുനിൽ കളത്തൂർ, ഹരിശേഖർ പനച്ചിക്കാട്, മനോജ് നരിമറ്റം, പ്രവീൺ ടി. ഡി, സജി പുതുപ്പറമ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.