കോട്ടയം: ശിവഗിരി തീർത്ഥാടനത്തിന് ഉയർത്താനുള്ള ധർമ്മപതാക ഇന്ന് ഘോഷയാത്രയായി നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ 11ന് നാഗമ്പടം ശിവഗിരി തീർത്ഥാടന സ്മാരക പവലിയനിൽ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധർമ്മപതാക കൈമാറും. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ മുഖ്യപ്രസംഗം നടത്തും. യൂണിയൻ വനിതാസംഘം സെക്രട്ടറി സുഷമ്മ മോനപ്പൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സുമോദ് എം.എസ്, വൈദീക യോഗം സെക്രട്ടറി വിഷ്ണുനാരായണൻ ശാന്തി എന്നിവർ സംസാരിക്കും. യൂണിൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും വൈസ്.പ്രസിഡന്റ് വി.എം ശശി നന്ദിയും പറയും.