cbi

കോട്ടയം. സോളാർകേസിൽ സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതോടെ ഉമ്മൻചാണ്ടി അഗ്നി ശുദ്ധി വരുത്തി തിരിച്ചുവന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ധാർമികതയുടെ അതിർവരമ്പുകളെല്ലാം ലംഘിച്ചാണ് സോളാർകേസിൽ ഇടതുമുന്നണി പ്രവർത്തിച്ചത്. എന്ത് നെറികെട്ട രാഷ്ട്രീയപ്രവർത്തനവും എതിരാളികളെ തകർക്കാൻ ഉപയോഗിക്കും എന്നതിന്റെ തെളിവായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉമ്മൻചാണ്ടിക്കെതിരായ കേസ്. ശാസ്ത്രീയമായും വിശദമായും കേസ് അന്വേഷിച്ച് എല്ലാ വിഷയങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് സി.ബി.ഐ കണ്ടെത്തലോടെ ഇടതു സർക്കാരിന്റെയും സിപിഎമ്മിന്റെയും നാവടഞ്ഞിരിക്കുകയാണ്. തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റുപറയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.