ina

കോട്ടയം. ട്രൈബൽ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും മുതിർന്നവരുടെയും ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിന് വേണ്ടിയും അവരിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും ആവിഷ്‌കരിച്ച ആരണ്യകിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് സ്‌കൂളിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. 12 ഊരുകളിൽ നിന്നായി 250 ഓളം പേർ പങ്കെടുത്തു. ഇവർക്കായി മെഡിക്കൽ ക്യാമ്പും സൈബർ അവബോധ ക്ലാസും നിയമ ക്ലാസുകളും സംഘടിപ്പിച്ചു. ഊര് മൂപ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി.ജോൺ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.