
കുമരകം. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷം നടന്നു. ആറ്റാമംഗലം പള്ളി വികാരി ഫാദർ വിജി കുരുവിള ഇടാട്ട് കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് , എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ്, സെക്രട്ടറി ആനന്ദക്കുട്ടൻ കരിയിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി തോമസ്, ക്ലബ്ബ് പ്രസിഡന്റ് വി.എസ് സുഗേഷ് , ജനറൽ സെക്രട്ടറി പി.എസ് രഘു , സാൽവിൻ കൊടിയന്ത്ര, വി.എൻ കലാധരൻ എന്നിവർ സംസാരിച്ചു.