ration

കോട്ടയം . പുതുവർഷത്തിൽ സൗജന്യ നിരക്കിൽ അരി നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ അതിന്റെ അളവ് കൂടി പ്രഖ്യാപിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വ്യാപാരി സംഗമം ആവശ്യപ്പെട്ടു. പി എം ജി കെ വൈ പദ്ധതി ഈ മാസം അവസാനിക്കുന്നത് പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കുന്നതിനൊപ്പം വിലക്കയറ്റത്തിനും കാരണമാകുന്നതിനാൽ അരിയുടെ അളവ് വർദ്ധിപ്പിക്കണം. സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സേവ്യർ ജയിംസ്, ഉണ്ണികൃഷ്ണ പിള്ള, കെ കെ ശിശുപാലൻ, ജിമ്മി തോമസ്, സന്തോഷ് കുമാർ, സാബു ബി നായർ, രാജു പി കുര്യൻ, ജോസഫ് വി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.