തുരുത്തി: ​ഗു​രുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90-ാമത് ശിവ​ഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള

ഉത്പന്ന സമർപ്പണത്തി​ന്റെ ഭാ​ഗമായി 372-ാം നമ്പർ തുരുത്തി ​ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റി​ന്റെ വിഹിതം തുരുത്തി 61-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ​ഗുരുമന്ദിരത്തിൽ കൈമാറി. ജില്ലാ കോർഡിനേറ്റർ ഷിബു മൂലേടം ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡ​ന്റ് ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സി.ജി ഭാസ്കരൻ, ശാഖാ മുൻ പ്രസിഡ​ന്റ് പി.എം അനിയൻ, യൂണിറ്റ് ട്രഷറർ പി.കെ രഘുദാസ്, കമ്മിറ്റി അം​ഗങ്ങളായ കെ.സുകുമാരൻ, പി.കെ രാജു എന്നിവർ സംസാരിച്ചു. ഷിബു മൂലേടം നന്ദി അറിയിച്ചു.