മാഞ്ഞൂർ: മാഞ്ഞൂർ നന്ദനത്തിൽ ഗിരീഷ് കുമാറിന്റെ വീട്ടുമുറ്റത്തു പൂത്തുലഞ്ഞു നിൽക്കുന്ന അഗേവ് അമേരിക്കാന അപൂർവ കാഴ്ചയാകുന്നു. ഏഴ് വർഷം മുമ്പ് ഗിരീഷിന്റെ ഭാര്യ ജ്യോതിക്ക് സഹോദരി നൽകിയ അഗേവ് അമേരിക്കാനയാണ് പൂത്തുലഞ്ഞത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന ആസ്പരാഗേസിയേ കുടുംബത്തിൽ ‍ പെടുന്ന ചെടി പൂക്കുന്നത് അപൂർവമാണ്. സസ്യം പൂർണവളർച്ച എത്തണമെങ്കിൽ 10 വർഷം വേണ്ടിവരും. പൂത്തുലഞ്ഞ ശേഷം ചെടി നശിക്കും. പുതിയവ പൊട്ടി മുളയ്ക്കും. നാലു മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെടിക്ക് ഔഷധഗുണങ്ങളും ഏറെയാണ്.