കൊടുങ്ങൂർ: വാഴൂർ ശ്രീനാരായണ ട്രസ്റ്റ് അഞ്ചാമത് കുടുംബസംഗമം നാളെ ഉച്ചകഴിഞ്ഞ് 2ന് വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടക്കും. 2ന് കുട്ടികളുടെ കലാപരിപാടികൾ, 2.30ന് കളരിപ്പയറ്റ്, ശ്രീവീരഹനുമാൻ കളരി ഗുരുക്കൾ രാകേഷ്ശങ്കർ, 3.30ന് മോഹിനിയാട്ടം,അവതരിപ്പിക്കുന്നത് അക്ഷര അജി,അഞ്ജിതബിജു,ദേവിക എസ്, 3.45ന് പഠനക്ലാസ് ഡോ.ദിവ്യ ബിപിൻ (മാഗ്നം ആയുർവേദ ക്ലിനിക്) നയിക്കും.
4.30ന് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയർമാൻ പി.എ അനിയൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും.ട്രസ്റ്റ് വൈസ് ചെയർമാൻ രാജൻ കുമ്പുക്കൽ,സെക്രട്ടറി സജീവ് എസ്,ട്രഷറർ മോഹൻ പച്ചനാക്കുഴിയിൽ ,ശ്രീനാരായണ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സുജാത രാജു, വാഴൂർ ശാഖാ പ്രസിഡന്റ് സലികുമാർ ബി, പി.കെ.ലാൽ, കെ.എൻ.മംഗളാനന്ദൻ, അംബചന്ദ്രൻ എന്നിവർ പ്രസംഗിക്കും. സാഹിത്യപ്രതിഭാപട്ടം ജേതാവ് പി.വി സോമദാസനെ ശ്രീനാരായണ നിധി ലിമിറ്റഡ് ചെയർമാൻ പി.എൻ.ഗോപിദാസ് ആദരിക്കും. മാനേജിംഗ് ട്രസ്റ്റി വി.എം.ചന്ദ്രശേഖരൻ ഡോ.പ്രശാന്ത് പി.ദേവ്, ഡോ.മാളവിക സനൽ എന്നിവരെ അനുമോദിക്കും.വിദ്യാഭ്യാസ അവാർഡ് പി.എ.അനിയൻ വിതരണം ചെയ്യും. ട്രസ്റ്റിന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനവും നിധി ബാങ്കിന്റെ ഷെയർ സർട്ടിഫിക്കറ്റ് വിതണവും ഗിരീഷ് കോനാട്ടും മെമ്പർഷിപ്പ് വിതരണം വി.പി.റെജിയും നിർവഹിക്കും. ജോ.സെക്രട്ടറി രാഹുൽ ആർ.നന്ദി പറയും. 6.30ന് എം.ജി യൂണിവേഴ്‌സിറ്റി കലാതിലകം അമലു ശ്രീരംഗും സംഘവും അവതരിപ്പിക്കുന്ന കുണ്ഡലിനിപാട്ട് നൃത്താവിഷ്‌ക്കാരം, 7.30ന് സ്‌നേഹവിരുന്ന്.