ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് റ്റി.റ്റി.ഐയിലായിരുന്നു ക്യാമ്പ്. ചങ്ങനാശേരി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ബെന്നി ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.അനിത ജോസ് അദ്ധ്യക്ഷത വഹിച്ചു. എൽസമ്മ ജോബ്, സ്മിത സുനിൽ, സി.ലിസി കണിയാംപറമ്പിൽ, മിഷേൽ ട്രീസ ജീസ്, വരദ എം.നായർ, അനറ്റ് വർഗീസ്, നൗറീൻ റഷീദ് എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ അവബോധ സെമിനാർ, റാലി, തെരുവ് നാടകം, പോസ്റ്റർ പ്രദർശനം, ഫ്‌ളാഷ് മൊബ് അവതരണം എന്നിവ സംഘടിപ്പിച്ചു. ഈര പൊങ്ങാനം തോട് ശുചീകരണം, ഫലവൃക്ഷത്തോട്ട നിർമാണം, ഇമാലിന്യ ശേഖരണം, ഹരിതകർമ്മ സേനയുമായി ചേർന്നു ഹരിത മിത്രം സർവെ, മെഡിക്കൽ ക്യാമ്പ്, പേപ്പർ ക്രാഫ്റ്റ് നിർമാണം, സ്വയം പ്രതിരോധപരിശീലനം, അവയവദാന ബോധവത്കരണം, സാമൂഹികസാമ്പത്തിക സർവെ, വിവിധ വിഷയങ്ങളിലെ ബോധവത്കരണ സെമിനാറുകൾ തുടങ്ങിയ പരിപാടികൾ നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഷെറിൻ ബാബു, ഡോ.നയന ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.