
കോട്ടയം . 663 കുടിവെള്ള കണക്ഷനുകൾ കൂടി നൽകിയാൽ വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ ആകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെളിയന്നൂർ പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികൾ താമരക്കാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് ഗ്രാമീണ മേഖലയിൽ ഇതുവരെ 30 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനായി. 13 ലക്ഷം കണക്ഷനുകൾ ഒന്നരവർഷം കൊണ്ടുനൽകിയതാണ്. രണ്ടരവർഷം കൊണ്ട് 40 ലക്ഷം പുതിയ കണക്ഷനുകൾ കൂടി നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കുമാരി കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു.