sali

കോട്ടയം : കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം അമിത വേഗത്തിൽ എത്തിയ ബൈക്കിടിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുവന്താനം ചുഴുപ്പ് നെടിയോരത്ത് പരേതനായ മോഹ​ന്റെ ഭാര്യ സാലി (52) ആണ് മരിച്ചത്. ഈ മാസം 13നായിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന സാലിയെയും സഹോദരി സുജാതയെയും ബൈക്കിടിക്കുകയായിരുന്നു. അപകടം ദിവസം സുജാത മരിച്ചിരുന്നു. സാലിയുടെ മക്കൾ : അഞ്ജു, അപർണ.