പാലാ: പ്രസ് ക്ലബ് ഭാരവാഹികളായി ബിജു കൂട്ടപ്ലാക്കലിനെയും (പ്രസിഡന്റ്, ദീപിക), റ്റി.എൻ.രാജനെയും (സെക്രട്ടറി, ജന്മഭൂമി) തെരഞ്ഞെടുത്തു.
കെ.ആർ. ബാബു (ജനയുഗം) വൈസ് പ്രസിഡന്റ്, ജോസ് ചെറിയാൻ (മംഗളം) ജോയിന്റ് സെക്രട്ടറി, ജോമോൻ എബ്രഹാം (മാതൃഭൂമി) ഖജാൻജി, സുനിൽ പാലാ (കേരള കൗമുദി), ജോണി പന്തപ്ലാക്കൽ (മാധ്യമം), ജയ്‌സൺ ജോസഫ് (എസ്.ജി.സി. ചാനൽ) എക്‌സി. കമ്മറ്റിയംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുൻ പ്രസിഡന്റ് സിജി ജെയിംസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. സി.ജി ഡാൽമി, റ്റി.എൻ രാജൻ, സുനിൽ പാലാ, ജോമോൻ എബ്രഹാം, ജോണി ജോസഫ്, കെ.ആർ. ബാബു, ജോസ് ചെറിയാൻ, വിനോദ് കടപ്പാട്ടൂർ, ജയ്‌സൺ ജോസഫ്, പ്രശാന്ത് കുമാർ, ബിജുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.