പാലാ:മുത്തോലി പഞ്ചായത്തിലെ കാർഷിക മേഖലയുടെ വളർച്ചയും ഭക്ഷ്യ സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഗ്രാമീണം മുത്തോലി അഗ്രിക്കൾച്ചറൽ ഡവലപ്‌മെന്റ് സൊസൈറ്റി പുലിയന്നൂരിൽ ആരംഭിച്ചിരിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. ഗ്രാമീണം പ്രസിഡന്റ് എൻ.കെ.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഭക്ഷ്യസുരക്ഷ പദ്ധതി പ്രഖ്യാപനം അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരിയും ഇക്കോഷോപ്പ് പ്രഖ്യാപനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവനും നടത്തും. ആദ്യവില്പന ഷൈലജ ഹോട്ടൽ ഉടമ പി.ജെ. ഷിജിക്ക് സാധനങ്ങൾ നൽകി പാലാ വ്യാപാരി വ്യവസായി ഏകോപനസമിതി ഉപാദ്ധ്യക്ഷൻ എ.പി. ജോസ് നിർവഹിക്കും. ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ്, പാലാ രൂപത വികാരി ജനറാൾ മോൺ.ഡോ.ജോസഫ് മലേപ്പറമ്പിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻലാൽ, ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൻ, കൃഷി ഓഫീസർമാരായ അഖിൽ കെ.രാജു, പ്രവീൺ കെ. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും.