vnv

കോട്ടയം . അയ്മനം ഫെസ്റ്റ് നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നാടിന്റെ ഒത്തൊരുമയുടെ വിജയമാണ് ഫെസ്റ്റ്. അന്യംനിന്നു പോയ പല കലാരൂപങ്ങളും ഫെസ്റ്റിലൂടെ തിരികെ കൊണ്ടു വരാനായി. അയ്മനത്തിന്റെ ടൂറിസം മേഖലയിലെ അനന്തസാദ്ധ്യതകൾ ചർച്ചയായി. നാടിന്റെ സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ മുന്നേറ്റം കൂടിയാണ് ഫെസ്റ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തിനു മുന്നോടിയായി കുടയംപടിയിൽനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗരുഡൻ തൂക്കം, കഥകളി, കോൽക്കളി, അമ്മൻകുടം തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രക്കു പകിട്ടേകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷയായി.