പാലാ: പാലായിലെ നഗരസഭ ഭരണകൂടം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നടത്തിയിട്ടുള്ളത് പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഹന്തയും ധാർഷ്ട്രീയവുമാണ് ഭരണകൂടത്തിന്റെ മുഖമുദ്ര. മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് വാർഡ് ഫണ്ടിൽ പ്രതിപക്ഷ അംഗങ്ങളോട് വിവേചനം കാട്ടിയത്. ഒരു രൂപ പോലും തനത് വരുമാനത്തിൽ വർദ്ധനവ് കണ്ടെത്താൻ സാധിക്കാത്ത നഗരസഭ ശമ്പളവും പെൻഷനും കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ പ്രൊഫ.സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് എന്നിവർ ആരോപിച്ചു.