പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ശിവഗിരിയിൽ ഭക്തിനിർഭരമായ വരവേല്പ്. സ്വാമി ജ്ഞാനതീർത്ഥ പദയാത്രയെ വരവേറ്റു. ജാഥാ ക്യാപ്റ്റൻ സുരേഷ് ഇട്ടിക്കുന്നേൽ, വൈസ് ക്യാപ്റ്റൻമാരായ എം.ആർ ഉല്ലാസ്, സജീവ് വയല, രാമപുരം സി.റ്റി രാജൻ തുടങ്ങിയവരെ പീതവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു. പദയാത്ര അംഗങ്ങളായ അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സാബു പിഴക്, സജി ചേന്നാട്, മിനർവ മോഹൻ, അനീഷ് ഇരട്ടയാനി, അരുൺ കുളംപള്ളി, ഗോപൻ ഗോപു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദയാത്ര ശിവഗിരിയിൽ എത്തിയത്. പദയാത്രയോടൊപ്പം ഉണ്ടായിരുന്ന 87 വയസുകാരി ദേവകിയമ്മയെ ആദരിച്ചു. കഴിഞ്ഞ 25ന് ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടന പദയാത്രയാണ് ഇന്നലെ ശിവഗിരിയിൽ സമാപിച്ചത്.