വൈക്കം: പട്ടശേരി ഘണ്ടാകർണ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ആറാട്ട് മഹോത്സവം 2 മുതൽ 6 വരെ നടക്കും. 2ന് രാവിലെ 5ന് പള്ളിയുണർത്തൽ, ഗണപതിഹോമം, 10ന് കൊടിമരം മുറിക്കുന്നതിന് പുറപ്പാട്, വൈകിട്ട് 6.30ന് കൊടിയേറ്റ് 7ന് കോട്ടയം നർമ്മവേദിയുടെ താരസംഗമം, 8ന് അന്നദാനം.
3 ന് രാവിലെ ഗണപതി ഹോമം, 7ന് ഭാഗവതപാരായണം, 8ന് ശ്രീബലി, വൈകിട്ട് ദീപാരാധന, താലപ്പൊലിവരവ്, 8ന് തിരുവാതിരകളി. 4 ന് രാവിലെ 8ന് ശ്രീബലി, 10ന് നാരായണീയപാരായണം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് തിരുവാതിരകളി, 8ന് നൃത്തസന്ധ്യ. 5 ന് വെളുപ്പിന് ഉഷപൂജ, സോപാന സംഗീതം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 4 മുതൽ പകൽപ്പൂരം, ദേശ താലപ്പൊലി, വലിയകാണിക്ക തുടർന്ന് കോൽതിരുവാതിര, കൈകൊട്ടിക്കളി. 6ന് മഹോത്സവം, വെളുപ്പിന് 5ന് മഹാഗണപതിഹോമം, 10ന് കുംഭകുടംവരവ്, 12ന് അന്നദാനം, ഭക്തിഗാനസുധ വൈകിട്ട് 6.30ന് ദീപാരാധന, ദീപകാഴ്ച, 7ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ബോധിവൃക്ഷതണലിൽ നാടകം, രാത്രി 11ന് ആറാട്ട്.