മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം 1773ാം നമ്പർ പുലിക്കുന്ന് ശാഖയുടെ നേതൃത്വത്തിൽ "ലഹരി അല്ല ജീവിതം അറിയുവാനുണ്ട് ഏറെ " എന്ന സന്ദേശവുമായി ഇന്ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 9:30ന് ശാഖാ ഹാളിൽ നടക്കുന്ന ക്ലാസ് യൂണിയൻ സെക്രട്ടറി അഡ്വ:പി.ജീരാജ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.എൻ മോഹനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുണ്ടക്കയം സബ് ഇൻസ്പെക്ടർ അനീഷ് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകും. പ്രഭാഷകൻ ദിലീഷ് കൈതക്കൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കും. എല്ലാ ശാഖാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി കെ സുരേന്ദ്രൻ അറിയിച്ചു