പാലാ: ജനമൈത്രി പൊലീസിന്റെ പുതുവർഷ സമ്മാനമായി ഇടപ്പാടി പാട്ടത്തിൽ പറമ്പിൽ രാജന് പുത്തൻവീടൊരുങ്ങി. ജനമൈത്രീ പൊലീസ്, ജനസമിതിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും പാലുകാച്ചൽ ചടങ്ങും ഇന്ന് രാവിലെ 11ന് നടക്കും.
പാലാ ഡിവൈ.എസ്. പി. എ.ജെ. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വീടിന്റെ താക്കോൽദാനം നിർവഹിക്കും. അഡീഷണൽ എസ്.പി സാജു പോൾ ഉപഹാര സമർപ്പണം നിർവഹിക്കും. ഡിവൈ.എസ്.പിമാരായ സി.ജോൺ, മാത്യൂ പോൾ, പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, എം.എസ്. തിരുമേനി, അനസ് കെ.റ്റി, തുടങ്ങിയവർ ആശംസകൾ നേരും. പാലാ സി.ഐ. കെ.പി.ടോംസൺ സ്വാഗതവും ജനസമിതി കൺവീനർ കെ.ആർ സൂരജ് പാലാ നന്ദിയും പറയും.