പാലാ: യോഗക്ഷേമസഭ കോട്ടയം ജില്ലാതല കുടുംബസംഗമം സീമന്തിനി 2023 ഇന്ന് രാവിലെ 9 മുതൽ പാലാ പുലിയന്നൂർ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തും. പുലിയന്നൂർ ഉപസഭയുടെ സഹകരണത്തോടെയാണ് പരിപാടി. രാവിലെ 6.30ന് മഹാഗണപതിഹോമം, 8.30ന് യോഗക്ഷേമസഭാ ജില്ലാ വനിതാസഭാ പ്രസിഡന്റ് സാവിത്രി നീലകണ്ഠൻ ധ്വജാരോഹണം നിർവഹിക്കും. 9ന് മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തും. തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത നർത്തകി ഡോ. പത്മിനി കൃഷ്ണൻ നിർവഹിക്കും. 3.30ന് സഭാ സംസ്ഥാന ഭാരവാഹികളെ പുലിയന്നൂർ ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിൽ നിന്നും സമ്മേളന വേദിയിലേക്ക് സ്വകരിച്ചാനയിക്കും. ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ് രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം യോഗക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കൊടുപ്പുന്ന കൃഷ്ണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തും. എ.എ ഭട്ടതിരിപ്പാട്, സതീഷ് എസ്.പോറ്റി, പ്രശാന്ത് റ്റി., മുരളീശങ്കർ, ശ്രീഹരി, സി.ഹരികുമാർ, രാജു നാരായണൻ നമ്പൂതിരി, സാവിത്രി നീലകണ്ഠൻ, സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീനാഥ വെദിരമന, ഗൗരി എസ് നീലമന, പത്മജ ശങ്കർ, പി.ഹരികുമാർ, ജയ ഉണ്ണികൃഷ്ണൻ, അഞ്ജലി ഇളമ്പിലക്കാട്ട്, ഉണ്ണികൃഷ്ണൻ വെദിരമന, മീനു നാരായണൻ തുടങ്ങിയവർ പ്രസംഗിക്കും.