കല്ലറ: ശ്രീശാരദാ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ കല്ലറ ശാഖ പ്രസിഡന്റ് പി.ഡി. രേണുകനിൽ നിന്നും നോട്ടീസ് ഏറ്റുവാങ്ങി പ്രകാശനകർമ്മം നിർവഹിച്ചു. ജനുവരി 10 മുതൽ 15 വരെയാണ് ഉത്സവം. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് മുഖ്യകാർമികത്വം വഹിക്കും. നോട്ടീസ് പ്രകാശന ചടങ്ങിൽ ശാഖ സെക്രട്ടറി കെ.വി സുദർശനൻ, വൈസ് പ്രസിഡന്റ് ഡി.പ്രകാശൻ, ശാഖ കമ്മിറ്റി അംഗങ്ങൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, വനിതാസംഘം യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ, ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റ് ചെയർമാൻ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം കല്ലറ ശാഖാ പ്രസിഡന്റ് പി.ഡി.രേണുകൻ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണന് നോട്ടീസ് നൽകി നിർവഹിക്കുന്നു