തിരുവനന്തപുരം:കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജനുവരി എട്ടിന് പാലക്കാട് നടത്തുന്ന സംസ്ഥാന സ്‌പോർട്‌സ് മീറ്റിന് മുന്നോടിയായി സൗത്ത് ജില്ലാ സ്‌പോർട്‌സ് മീറ്റ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ ദേശീയ വോളിബാൾ താരം എൻ.എസ്.ശരണ്യ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും എ.എ.റഹീം എം.പി നിർവ്ഹിച്ചു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ,സൗത്ത് ജില്ലാ സെക്രട്ടറി
എസ്.സജീവ്കുമാർ,പ്രസിഡന്റ് എം.സുരേഷ്ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.കുമാരിസതി,പി.ആർ.ആശാലത,പനവൂർ നാസർ,ജില്ലാ ഭാരവാഹികളായ ഷിനുറോബർട്ട്,കെ.ആർ.സുഭാഷ്,ജി.ഉല്ലാസ്‌കുമാർ,എസ്.കെ.ചിത്രദേവി,ജെ.ശ്രീമോൻ,കലാകായിക സമിതി കൺവീനർ സെയ്ദ് സബർമതി,ജോയിന്റ് കൺവീനർ ജെ.ശ്രീമോൻ എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ശാസ്തമംഗലം ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. സിവിൽ സ്റ്റേഷൻ, തൈക്കാട് ഏരിയകൾ റണ്ണറപ്പായി.