
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ഉണർവ് വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലം ഗവ.എൽ.പി സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.അരുൺ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ മുഖ്യാതിഥിയായി. തിരുവല്ലം ഗവ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ആർ.ആശ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.നജീം, പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.സിന്ധു, യു.സിന്ധു, വി.ശശികല, ജി.സജീബ്കുമാർ, ജില്ലാസെക്രട്ടറി എസ്.അജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് തിരുവല്ലം, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ടി.എസ്.ബിന്ദു, ജില്ലാ വനിതാസെക്രട്ടറി ദീപ ഒ.വി തുടങ്ങിയവർ പങ്കെടുത്തു.