ചൈന വീണ്ടും ഒരു അതി സങ്കീര്‍ണതയിലേക്ക് എത്തുക ആണോ? പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ രാജിക്കായി മുറവിളി കൂട്ടി പതിനായിരങ്ങളാണ് പൊതു നിരത്തില്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ എന്താണ് അരങ്ങേറിയത്?

ഷാങ്ഹായിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുക ആണ്. ചൈനീസ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളെ വേട്ടയാടുന്നു എന്നാണ് പ്രതിഷേധക്കാര്‍ അലമുറ ഇടുന്നത്. കുറച്ച് ഒന്ന് പുറകിലേക്ക് പോയാല്‍ - 1989 ടിയാനമന്‍ സ്‌ക്വയറില്‍ ആണ് അവസാനമായി ചൈനയില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി മുറവിളി ഉയര്‍ന്നത്. അതിന് ദശകങ്ങള്‍ക്ക് ശേഷമാണ് ഷാങ്ഹായ് ഈ മുദ്രാവാക്യം ശ്രവിക്കുന്നത്. ഇന്ന് ഷാങ്ഹായിലെ ഓരോ തെരുവുകളും ഷീ ജിന്‍ പിങിന്റെ പടിയിറക്കം ആഗ്രഹിക്കുന്നു.