kid

കൊച്ചുകുട്ടികളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണുണ്ടാകുക. അത്രത്തോളം ക്യൂട്ടായിരിക്കും ഓരോന്നും. കുട്ടികൾ പാട്ടുപാടുന്നതിന്റെയും, ഡാൻസ് കളിക്കുന്നതിന്റെയും എന്തിനേറെപ്പറയുന്നു അവരുടെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.


അത്തരത്തിൽ രണ്ട് മാസം മാത്രം പ്രായമുള്ള കുരുന്നിന്റെയും മുത്തച്ഛന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്. പാട്ടുപാടുന്ന മുത്തച്ഛനെ അനുകരിക്കാൻ ശ്രമിക്കുകയാണ് കുരുന്ന്. കുട്ടിയുടെ മുഖത്തെ ഭാവങ്ങൾ കാണുന്ന ആരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി വിടരും.

തന്നെ എടുത്തുനിൽക്കുന്ന മുത്തച്ഛനെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുകയാണ് കുരുന്ന്. മുത്തച്ഛൻ പാട്ടുപാടുന്നത് അനുകരിക്കാൻ ശ്രമിക്കുകയാണ് കുട്ടി. ചില ശബ്ദങ്ങളും പുറപ്പെടുവിക്കുന്നത് വീഡിയോയിൽ കാണാം.

2-month-old sings a duet with grandpa. 🎶👶🏽❤️👴🏽🎵
(🎥:tinaburtonmiddlet)

pic.twitter.com/UzKWur5FhK

— GoodNewsCorrespondent (@GoodNewsCorres1) November 28, 2022