
വില കൂടുതലാണെന്ന് കരുതി ആഗ്രഹിച്ച ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങാതിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കണ്ട. നിങ്ങൾ ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാം. അതും പകുതി വിലയ്ക്ക്. ഡിസംബർ ഒന്ന് മുതൽ പതിനൊന്ന് വരെയാണ് ഈ സുവർണാവസരം നിങ്ങൾക്കായി തിരുവനന്തപുരം ലുലു മാൾ ഒരുക്കിയിരിക്കുന്നത്.
മോയിസ്ചറൈസർ, ബോഡി ലോഷൻ, കാജൽ, ഹെയർ ഓയിൽ, പെർഫ്യൂം, ഷാംപൂ, ബോഡി വാഷ്, സോപ്പ്, ഫേസ്മാസ്ക്, ഫേസ് വാഷ്, ഹെയർ സിറം തുടങ്ങി നിങ്ങൾ ആഗ്രഹിച്ചിരുന്ന ബ്രാൻഡിന്റെ പ്രോഡക്ടുകൾ ചുരുങ്ങിയ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. 2022 ലുലു ബ്യൂട്ടി ഫെസ്റ്റിന്റെയും സൂപ്പർ ഫ്രൈഡേ ഓഫറുകളുടെയും ഭാഗമായാണ് ഇത്രയും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ബ്രാൻഡുകളുടെ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്.

465 രൂപ വിലവരുന്ന നിവ്യ മോയിസ്ചറൈസർ വെറും 232 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. 400 രൂപയുടെ പാരഷ്യൂട്ട് ഹെയർ ഓയിലിന് 199 രൂപയാണ്. 649 രൂപയുടെ യാഡ്ലി പെർഫ്യൂം വെറും 324 രൂപയ്ക്ക് ലഭിക്കും. സന്തൂർ, ചന്ദ്രിക, വിവൽ തുടങ്ങിയ സോപ്പുകളും 50 ശതമാനം ഓഫറിൽ ലഭിക്കുന്നതാണ്.