gg

രുചികരമായ വാളൻ പുളി കറികളിലെ ചേരുവ മാത്രമല്ല, ഔഷധവുമാണ്. പുളിയുടെ ഇലയ്‌ക്കും ഔഷധമൂല്യം ഏറെയാണ്. രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്ന പുളിയിലയുടെ നീര് കുടിയ്ക്കുന്നത് പ്രമേഹം ശമിപ്പിക്കും. ഇതിലെ ടാനിൻ എന്ന ഘടകമാണ് പ്രമേഹ ഔഷധിയായി പ്രവർത്തിക്കുന്നത്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഒരു പിടി പുളിയില അൽപം വെള്ളത്തിൽ ഇട്ട് കുറഞ്ഞ തീയിൽ നന്നായി തിളപ്പിച്ച് ഉപയോഗിക്കാം. ഒരു പിടി പുളിയില കഴുകി വൃത്തിയാക്കി രാത്രിയിൽ വെള്ളത്തിലിട്ടു വച്ച് രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നതും ഗുണം നല്‌കും. പുളിയിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യാണ് രോഗപ്രതിരോധശക്തി നല്കുന്നത്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമ്മരോഗങ്ങൾ ശമിക്കാനും ശരീരവേദന അകറ്റാനും സഹായിക്കും.