ronaldo

പാലക്കാട്: ഖത്തർ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും ഉയരം കൂടിയ കട്ടൗട്ട് തക‌‌ർന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടാണ് തകർന്ന് വീണത്. 120 അടി ഉയരത്തിലാണ് പോർച്ചുഗൽ ആരാധകർ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് കട്ടൗട്ട് താഴെ വീണത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസമാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. പോർച്ചുഗൽ ഇപ്പോഴും ലോകകപ്പിൽ വിജയിച്ച് മുന്നേറുന്നതുകൊണ്ട് തന്നെ കട്ടൗട്ട് പുനസ്ഥാപിക്കുമെന്നാണ് ആരാധകർ പറയുന്നത്.