
പണ്ടുകാലത്ത് വീടിനകത്ത് ചെരുപ്പുകൾ സൂക്ഷിച്ചു വയ്ക്കാറില്ലായിരുന്നു. ഇപ്പോൾ പലരും വീടിനുള്ളിൽ ചെരുപ്പുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വീടിനുള്ളിൽ ചെരുപ്പുകളിടാൻ പാടില്ലെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ ദോഷങ്ങൾ സംഭവിക്കാൻ കാരണമാകുമെന്നാണ് വിശ്വാസമുണ്ട്.
ആരാധനാലയങ്ങളിൽ ചെരുപ്പിട്ട് കയറാത്തതുപോലെ തന്നെ വീട്ടിൽ പൂജാമുറിയിലും അടുക്കളയിലും ചെരുപ്പിട്ട് കയറാൻ പാടില്ല. അടുക്കളയിൽ ലക്ഷ്മി ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. അതിനാൽ തന്നെ ധാന്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ നിന്ദിച്ചാൽ വീട്ടിൽ ഭക്ഷണത്തിന് മുട്ടുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ വീടിനുള്ളിൽ ചെരുപ്പിട്ട് നടക്കുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.