ss

മലയാളത്തിന്റെ പ്രിയ താരമായ ഗൗതമി മകൾ സുബലക്ഷ്മിക്കൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുന്നു. സന്ദീപ് ഭാട്ടിയായുമായുള്ള വിവാഹത്തിൽ പിറന്ന മകളാണ് സുബലക്ഷ്മി. പിന്നീട് സന്ദീപും ഗൗതമിയും പിരിഞ്ഞു. 2005 ൽ ഗൗതമി കമൽഹാസനൊപ്പം ലവ് ഇൻ റിലേഷൻഷിപ്പ് ആരംഭിക്കുകയും 2016 ൽ ഇരുവരും പിരിയുകയും ചെയ്തു.

ദയമായുധു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയരംഗത്ത് എത്തുന്നത്. തൊണ്ണൂറുകളിൽ തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായി ഗൗതമി തിളങ്ങി. തേവർമകൻ, ഇരുവർ തുടങ്ങി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മോഹൻലാലിനൊപ്പം ഹിസ് ഹൈനസ് അബ്ദുള്ള, മമ്മൂട്ടിയുടെ നായികയായി ധ്രുവം, സുരേഷ് ഗോപിയുടെ നായികയായി ചുക്കാൻ, ജയറാമിനൊപ്പം അയലത്തെ അദ്ദേഹം ശ്രീനിവാസനൊപ്പം വിദ്യാരംഭം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. അഭിനയരംഗത്തുനിന്ന് ഇടവേള എടുത്ത ഗൗതമി ഏഴു വർഷം മുൻപ് പാപനാശം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. തമിഴിലും തെലുങ്കിലും സജീവമാണ് ഗൗതമി.