
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഡിസംബർ 2 - 1198 വൃശ്ചികം 16 വെള്ളിയാഴ്ച (പുലർച്ചെ 5 മണി 43 മിനിറ്റ് 13 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം ഉത്രട്ടാതി നക്ഷത്രം)
അശ്വതി: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
ഭരണി: ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.
കാര്‍ത്തിക: ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും, പുതിയ അവസരങ്ങള്‍, കലാ മത്സരങ്ങളില്‍ വിജയവും, അംഗീകാരവും.
രോഹിണി: ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, സമ്മാന ലാഭം, താല്‍ക്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം. മകയിരം: ആചാര മര്യാദകള്‍ പാലിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാർഗവും സ്വീകരിക്കും, കൃഷിയില്‍നിന്നും ധനലാഭം.
തിരുവാതിര: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും,തൊഴില്‍ മേന്മ , പേരും പെരുമയും ഉണ്ടാകും, യാത്ര മൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം.
പുണര്‍തം: കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആരോഗ്യപരമായി കരുതല്‍ വേണം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.
പൂയം: പ്രയാസങ്ങള്‍ പല രംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചതത്വം, വിവാഹാലോചനകള്‍ മുടങ്ങും, കലാകാരന്മാരെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.
ആയില്യം: യാത്രയില്‍ അസ്വസ്ഥതകള്‍, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, ആത്മവിശ്വാസം നഷടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും.
മകം: ശത്രു ഭീതിയും പരാജയവും, സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം, എല്ലാം കൊണ്ടും ദുഷിച്ച ദിവസം, തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം.
പൂരം: ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും, കാരണമില്ലാതെ മനസ്സ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.
ഉത്രം: കുടുംബകലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, സാമ്പത്തിക കാര്യങ്ങളില്‍ ഒന്ന് ബുദ്ധി മുട്ടി മാത്രം കാര്യങ്ങള്‍ ശരിയാകും, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍.
അത്തം: യാത്ര മാറ്റി വയ്ക്കുക, ഔഷധ സേവ വേണ്ടിവരും, തിക്താനുഭവങ്ങള്‍, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം, നല്ല സമയം.
ചിത്തിര: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, കുടുംബ സുഖം, ബിസിനസില്‍ നേട്ടം, പുതിയ അറിവുകള്‍ സമ്പാദിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും.
ചോതി: മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും, ദേവാലയ ദര്‍ശനം അത്യാവശ്യം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധനപ്രാപ്തി.
വിശാഖം: കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങള്‍.
അനിഴം: ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയമാക്കി മാറ്റും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി. വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും. മനസില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.
കേട്ട: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, ധനപരമായി നല്ല സമയം, ജനപ്രീതിയും അംഗീകാരവും, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും, വ്യാപാരികള്‍ക്ക് നല്ല സമയം.
മൂലം: വായനാശീലം വര്‍ദ്ധിക്കും, ദാനകര്‍മ്മങ്ങള്‍ നടത്തും, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
പൂരാടം: കുടുംബവുമായി രമ്യതയില്‍ വേണം ഇടപെടാന്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം. ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, ആരോഗ്യ കാര്യത്തില്‍ പലവിധ വിഷമതകള്‍.
ഉത്രാടം: ഇഷ്ടമില്ലാത്തവരുമായി സഹകരിക്കേണ്ടി വരും, സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, കള്ളം പറയേണ്ടുന്ന അവസ്ഥ വന്നു ചേരും. പ്രതീക്ഷയ്ക്ക് അനുസരിച്ച് വരുമാനം കിട്ടില്ല, സ്ത്രീകള്‍ക്ക് ജോലിക്കൂടുതലും അലച്ചിലും. അനാവശ്യ പണച്ചെലവും സമയ നഷ്ടവും.
തിരുവോണം: കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍, വീടുവിട്ടു താമസിക്കേണ്ടി വരും, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും, ശത്രുക്കള്‍ വര്‍ദ്ധിക്കും.
അവിട്ടം: ശത്രു ദോഷം, ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.
ചതയം: സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും, തൊഴില്‍ സ്ഥാപനത്തില്‍ പ്രതിസന്ധികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക.
പൂരുരുട്ടാതി: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, അധികാര പ്രാപ്തിയും, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഉത്രട്ടാതി: സ്ത്രീകളെ വിശ്വസിക്കരുത്, ദുര്‍വാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും,വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ശത്രുക്കളെ പരാജയപ്പെടുത്തും.
രേവതി: ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാമ്പത്യസുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.