
തിരുവനന്തപുരം: മന്ത്രി വി.അബ്‌ദു റഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശം വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹത്തിനെതിരെ വിഴിഞ്ഞം പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിയോഡോഷ്യസിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ ചേരിത്തിരിവുണ്ടാക്കാനും കലാപത്തിനും ലഹളയ്‌ക്കുമാണ് തിയോഡോഷ്യസ് ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിലുള്ളത്.
കെ.പി.ശശികലയ്‌ക്ക്
എതിരെ കേസ്
വിഴിഞ്ഞം തുറമുഖ പ്രദേശത്ത് മാർച്ചും ധർണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെയും കണ്ടാൽ അറിയാവുന്ന 700 പേർക്കെതിരെയും വിഴിഞ്ഞം പൊലീസ് കേസെടുത്തു. പൊതുഗതാഗതം തടസപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്.