
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾക്കാണ് സന്ദർശകർ കൂടുതൽ. എന്നാൽ ചില വീഡിയോകൾ പുതിയ വിവരങ്ങളും അറിവുകളും പകർന്നുതരുന്നു. അത്തരത്തിൽ ഒരു കൗതുക വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തമിഴ്നാട്ടിലെ മുടുമലെെയിലുള്ള തേപ്പക്കാട് ആന സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളൊരു വീഡിയോയാണിത്. ഇവിടെ ആനകൾക്ക് 'ബ്രേക്ക്ഫാസ്റ്റ്' തയ്യാറാക്കി നൽകുന്നത് എങ്ങനെയാണെന്നാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ചോറ്, റാഗി, ശർക്കര എന്നിവ വിവിധ അളവുകളിൽ കുഴച്ചെടുത്ത് ഉരുട്ടി ഉപ്പും ചേർത്താണ് ആനകൾക്ക് നൽകുന്നത്. ആനകളെ ഇത് കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.
Breakfast time for elephants at Theppakadu Elephant Camp in Mudumalai Tiger Reserve in Tamil Nadu.Each elephant has a defined menu carefully curated by the camp Veterinarian.Ragi jaggery rice are mixed with some salt and given as food balls to waiting elephants outside #elephants pic.twitter.com/fJg6xJYXX0
— Supriya Sahu IAS (@supriyasahuias) November 29, 2022
സുപ്രിയ സാഹു ഐ എ എസ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്യാംപിലെ തന്നെ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഓരോ ആനകളുടെയും മെനു തീരുമാനിച്ചിരിക്കുന്നതെന്നു സുപ്രിയ പറയുന്നു. എന്നാൽ ആനകളെ ചങ്ങലയ്ക്ക് ഇട്ടാണ് ഇവിടെ സംരക്ഷിക്കുന്നതെന്നും ഇത് അംഗീകരിക്കാവുന്നതല്ലെന്നും ചുണ്ടിക്കാട്ടി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.