തിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ലോക ഭിന്നശേഷി ദിനമായ നാളെ രാവിലെ 10 മുതൽ ഡിഫറെന്റ്‌ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ .എ)ന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തും. സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന ഉപവാസ സമരപരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം 13 ജില്ലാ ഭരണ സിരാകേന്ദ്രങ്ങളിലും ഉപവാസം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.