ദോഹ: ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമംഗം ബെൻ വൈറ്റ് ടീം ക്യാമ്പ് വിട്ടു. വ്യക്തിപരമായ കാരണങ്ങളാൽ താരം നാട്ടിലേക്ക് മടങ്ങിയെന്നാണ് ഇംഗ്ലണ്ട് ഫുട്ബാൾ ടീം അധികൃതർ വ്യക്തമാക്കിയത്. ബെൻ വൈറ്റ് തിരിച്ച് ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനായി നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബെൻ വൈറ്റിനെ കോച്ച് സൗത്ത് ഗേറ്റ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സംഘത്തിലെത്തിയത്. ലോകകപ്പിൽ താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. വെയ്‌ല്‌സിനെതിരായ മത്സരത്തിൽ ഇറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ കളിച്ചിരുന്നില്ല.