digital-rupee

ന്യൂഡൽഹി: ചില്ലറ ഇടപാടുകൾക്കുള്ള ഡിജിറ്റൽ രൂപ പുറത്തിറക്കി റിസർവ് ബാങ്ക്. ഡൽഹി,​ മുംബയ്, ​ബംഗുളൂരു,​ ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യമായി ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് ഉള്ളിലാണ് ആദ്യ ഇടപാടുകൾ നടക്കുന്നത്. ഡിജിറ്റൽ ടോക്കൺ രൂപത്തിലാണ് രൂപ.

നിലവിൽ ആർ ബി ഐ പുറത്തിറക്കുന്ന നോട്ടുകൾ,​ നാണയങ്ങൾ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റൽ രൂപക്കും. ഇതിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. എസ് ബി ഐ,​ ഐ സി ഐ സി ഐ,​ യെസ് ബാങ്ക് എന്നി വിതരണചുമതലയുള്ള ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ പുറത്തിറക്കി.

ഇത് വഴി ഡിജിറ്റൽ രൂപ മൊബെെൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം. ഇത് ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. പദ്ധതി പൂർണമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്. കൊച്ചി ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും.