
അത്യാവശ്യ സമയങ്ങളിൽ വാഹനങ്ങളുമായി പുറത്തേയ്ക്ക് പോകുന്നവർ ടയറിന്റെ കാറ്റ് പോയി പലപ്പോഴും വഴിയിൽ പെടാറുണ്ട്. വളരെ അപ്രതീക്ഷിതവും പലപ്പോഴും ആ ദിവസത്തിലെ കാര്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന ഒരു സംഭവമായിരിക്കും അത്. അതിനാൽ തന്നെ നിത്യജീവിതത്തിലെ അത്ര സുഖകരമല്ലാത്ത സംഭവങ്ങളെ 'കാറ്റ് പോയി' എന്ന പ്രയോഗത്തിലൂടെ ഉപമിക്കാറുണ്ട്. എന്നാൽ 900 കാറുകളുടെ ടയറിന്റെ കാറ്റ് ഒരുമിച്ച് പോയി എന്നറിഞ്ഞാൽ ആരാണ് അമ്പരക്കാത്തത്. നെതർലാൻഡ്സ്, ഫ്രാൻസ് അടക്കമുള്ള എട്ട് രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലാണ് ഇത്തരത്തിലൊരു വിചിത്രമായ സംഭവമുണ്ടായത്.
നിരവധി കാറുകളുടെ ടയറിന്റെ കാറ്റ് ഒറ്റയടിക്ക് പോയത് പ്രത്യേക പ്രതിഭാസം കൊണ്ടൊന്നുമായിരുന്നില്ല. 'ടയര്‍ എക്‌സ്റ്റിന്‍ഗ്വിഷേഴ്‌സ്' എന്ന സംഘടനയായിരുന്നു കൗതുകകരമായ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ. കാലാവസ്ഥാമാറ്റം ചെറുക്കുന്നതിന് ഗറില്ലാ സമരമുറ ആയുധമാക്കിയാണ് അസാധാരണമായ പ്രതിഷേധവുമായി ഈ സംഘടന രംഗത്തു വന്നത്. ഇതിന്റെ ഭാഗമായാണ് നവംബർ 28 രാത്രിയ്ക്കും 29 പകലിനുമിടയിൽ സംഘടനയിലെ പ്രവർത്തകർ ആയിരത്തോളം കാറുകളുടെ ടയറിന്റെ കാറ്റഴിച്ച് വിട്ട് പ്രതിഷേധിച്ചത്.
"If I buy an SUV will it be vandalised by climate protesters?"
— The Tyre Extinguishers (@T_Extinguishers) April 4, 2022
Yes. Yes it will.
The @Telegraph tells its readers not to buy SUVs in case we target them.
Our campaign is working. We will make it impossible to own an SUV in the world's urban areas. But only if you join in! pic.twitter.com/IfYnJ2I1rB
നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം, എന്‍ഷെദെ , ഫ്രാന്‍സിലെ പാരീസ്, ലിയോണ്‍ നഗരങ്ങള്‍, ജര്‍മനിയിലെ ബെര്‍ലിന്‍, ബോണ്‍, എസെന്‍, ഹനോവര്‍, സാര്‍ബ്രക്കന്‍ നഗരങ്ങള്‍, ബ്രിട്ടനിലെ ബ്രിസ്റ്റല്‍, ലീഡ്‌സ്, ഡന്‍ഡി നഗരങ്ങള്‍, സ്വീഡനിലെ മാല്‍മോ, ഓസ്ട്രിയയിലെ ഇന്‍സ്ബ്രക്ക്, സ്വിസ് നഗരങ്ങളായ സൂറിച്ച്, വിന്റര്‍ഹൂര്‍, അമേരിക്കയിലെ ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലാണ് എസ്‌യുവി വിഭാഗത്തിൽപ്പെട്ട കാറുകളുടെ ടയറിലെ കാറ്റ് വ്യാപകമായി ഊരി വിട്ടത്. ഇത്തരം കാറുകൾ വലിയ തോതിൽ കാർബൺ പുറത്ത് വിട്ട് മലിനീകരണം നടത്തുന്നതായാണ് സംഘടന പറയുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായതോടെ നിരവധി പേർ വ്യത്യസ്തമായ സമരമുറയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ എസ്‌യുവി ഉടമകളും തങ്ങളുടെ ആശങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
“We want to show that anyone, everywhere, can take climate action to end the dominance of massive cars in the world’s cities. All they need is a leaflet and a lentil. Our movement will continue to grow – once the idea is out there, it can’t be stopped.”https://t.co/zYVs1iH0dl
— The Tyre Extinguishers (@T_Extinguishers) December 1, 2022