ബെൽജിയം

പുറത്ത്,

മൊറോക്കോ

ക്രൊയേഷ്യ

പ്രീക്വാർട്ടറിൽ

ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ കാനഡയെ 2-1ന് കീഴടക്കി മൊറോക്കോ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്തായി. 5 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടം നേടി.

മൊറോക്കോ
ദോ​ഹ​:​ ​1986ന് ശേഷം ഫുട്ബാൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ എത്തി മൊറോക്കോ. നി​ർ​ണാ​യ​ക​മാ​യ​ ​ഗ്രൂ​പ്പ് ​എ​ഫി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​കാ​ന​ഡയെ 2-1ന് തരിപ്പണമാണമാക്കിയ മൊറോക്കോ ഗ്രൂപ്പ് എഫിലെ ചാമ്പ്യൻമാരെന്ന പകിട്ടിലാണ് അവസാന പതിനാറിൽ എത്തിയത്. മത്സരത്തലെ എല്ലാ ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നു.​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ഏ​റ്റ​വും​ ​വേ​ഗ​മേ​റി​യ​ ​ഗോ​ൾ​ ​നേ​ടി​യ​ ​കാ​ന​ഡ​യെ​ ​ഞെ​ട്ടി​ച്ച് ​മൊ​റോ​ക്കോ​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​വേ​ഗ​മേ​റി​യ​ ​ര​ണ്ടാ​മ​ത്തെ​ ​ഗോ​ൾ​ ​നാ​ലാം​ ​മി​നി​ട്ടി​ൽ​ ​കു​റി​ക്കു​ക​യാ​യി​രു​ന്നു.​കാ​ന​ഡ​ ​പ്ര​തി​രോ​ധ​ത്തി​ലെ​ ​പി​ഴ​വി​ൽ​ ​നി​ന്നാ​ണ് ​സി​യെ​ച്ച് ​മൊ​റോ​ക്കോ​യു​ടെ​ ​ആ​ദ്യ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​കാ​ന​ഡ​ ​പ്ര​തി​രോ​ധ​താ​രം​ ​കാ​ന​ഡ​ ​ഗോ​ൾ​ ​കീ​പ്പ​റും​ ​ക്യാ​പ്ട​നു​മാ​യ​ ​ബോ​ർ​ഹ​ന് ​ന​ൽ​കി​യ​ ​പ​ന്തി​ൽ​ ​നി​ന്നാ​ണ് ​സി​യെ​ച്ച് ​ഗോ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​യൂ​സെ​ഫ് ​എ​ൻ​ ​നെ​സ്റി​ ​മൊ​റോ​ക്കോ​യു​ടെ​ ​ലീ​ഡ് ​ര​ണ്ടാ​യി​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഒ​ന്നാം​ ​പ​കു​തി​ ​അ​വ​സാ​നി​ക്കാ​റാ​ക​വെ​ ​മൊ​റോ​ക്കോ​ ​താ​രം​ ​ന​യേ​ഫ് ​അ​ഗ്വേ​റി​ന്റെ​ ​വ​ക​യാ​യി​ ​കി​ട്ടി​യ​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​യാ​ണ് ​കാ​ന​ഡ​യ്ക്ക് ​ഒ​രു​ ​ഗോ​ൾ​ ​ല​ഭി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​പു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​സി​യെ​ച്ചി​ന്റെ​ ​ക്രോ​സി​ൽ​ ​നി​ന്ന് ​നെസ്റി​ ​വീ​ണ്ടും​ ​ക​നേ​ഡി​യ​ൻ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​ഓ​ഫ് ​സെ​ഡാ​വു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ഗോ​ൾ​ ​നേ​ടാ​നാ​യ​തിന്റ ​ആ​ധി​പ​ത്യം​ ​മത്സരത്തിൽ ഉടനീളം ​നി​ല​നി​റു​ത്താ​ൻ​ ​മൊ​റോ​ക്കോ​യ്ക്കാ​യി.​ ​ ​മ​റു​വ​ശ​ത്ത് ​കാ​ന​ഡ​യ്ക്ക് ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​ഒ​രു​ ​ഷോ​ട്ട് ​പോ​ലും​ ​തൊ​ടു​ക്കാ​നാ​യി​ല്ല. അസാനനിമിഷം തിരിച്ചടിക്കാൻ കാനഡ ഗോൾ കീപ്പർ ഉൾപ്പെടെ മൊറോക്കൻ ഗോൾ മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.