
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങൾ മാത്രമേ അദ്ദേഹത്തിനുള്ളു. നിലവിൽ വീട്ടിൽ ഐസൊലേഷനിലാണ്. യു.എസിന്റെ 42ാം പ്രസിഡന്റായ ക്ലിന്റനെ അണുബാധയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 76കാരനായ ക്ലിന്റൻ 1993 - 2001 കാലയളവിൽ രണ്ട് തവണയാണ് പ്രസിഡന്റായത്.