
വാഷിംഗ്ടൺ : അൽ ക്വഇദ, പാകിസ്ഥാനി താലിബാൻ ഭീകര സംഘടനകളിൽപ്പെട്ട നാല് തീവ്രവാദികളെ യു.എസ് ആഗോള ഭീകരരുടെ പട്ടികയിൽ ചേർത്തതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. അൽ ക്വ ഇദ ഭീകരരായ ഒസാമ മെഹ്‌മൂദ്, ആതിഫ് യാഹ്യ ഘൗരി, മുഹമ്മദ് മറൂഫ്, തെഹ്‌രീക് - ഇ - പാകിസ്ഥാൻ ഭീകരൻ ഖാരി അംജദ് എന്നിവരെയാണ് ആഗോള ഭീകരപ്പട്ടികയിൽ പെടുത്തി ഉപരോധമേർപ്പെടുത്തിയത്.
യു.എസ് അധികാര പരിധിയിൽ ഇവർക്ക് ഏതെങ്കിലും തരത്തിൽ സ്വത്തുക്കൾ ഉണ്ടെങ്കിൽ അവ കണ്ടുകെട്ടും. യു.എസ് പൗരന്മാർ ഇവരുമായി ഏതെങ്കിലും തരത്തിൽ ഇടപാടുകളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്.