
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഡിസംബർ 3 - 1198 വൃശ്ചികം 17 ശനിയാഴ്ച (പുലർച്ചെ 5 മണി 44 മിനിറ്റ് 55 സെക്കന്റ് വരെ ഉത്രട്ടാതി ശേഷം രേവതി നക്ഷത്രം)
അശ്വതി - കലഹം, വൈദ്യസഹായം വേണ്ടിവരും, സ്ത്രീകള്‍ മൂലം മാനഹാനി, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും.
ഭരണി - തൊഴിൽ നേട്ടം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും, ആത്മവിശ്വാസം കൂടും, എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കും, ഈശ്വരാധീനം ഉണ്ടാകും.
കാർത്തിക - ദുരിതങ്ങൾ, യാത്രകൾക്ക് തടസങ്ങൾ, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, വിഷയാസക്തി മൂലം പ്രയാസങ്ങൾ.
രോഹിണി - കാര്യങ്ങൾ വരുതിയിലാക്കും, യാത്രാഗുണം, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ആകര്‍ഷകമായി സംസാരിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും.
മകയിരം - ചതിയിൽപ്പെടും, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, ദാമ്പത്യ സുഖക്കുറവ്, ധനനഷ്ടവും മാനഹാനിയും, രാത്രി യാത്ര ഒഴിവാക്കുക.
തിരുവാതിര - കലകളിൽ താൽപ്പര്യം വർദ്ധിക്കും, സത്രീ ഗുണം, ദമ്പതികളുടെ കാര്യത്തില്‍ സുഖവും സമാധാനവും അനുഭവത്തില്‍ വരും, സന്തോഷം നിറഞ്ഞ സമയം.
പുണർതം - ആഭരണ-വസ്ത്രാദി നേട്ടം, യാത്രാഗുണം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.
പൂയം - ഗൃഹ ലാഭം, പേരും പ്രശസ്ഥിയും വർദ്ധിക്കും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, പണമിടപാടുകളില്‍ നേട്ടം, അന്യദേശ വാസം ഗുണം ചെയ്യും.
ആയില്യം - തടസങ്ങൾ മാറും, ഭാര്യാ ഗുണം, തൊഴില്‍ മേഖലയില്‍ മേന്മ, എതിര്‍ക്കുന്നവരെ കീഴ്‌പ്പെത്തും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും.
മകം - സ്ത്രീകൾ മൂലം സന്തോഷവും ധന പ്രാപ്തിയും, വിദ്യാഗുണം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും.
പൂരം - സർക്കാർ ജീവനക്കാർക്ക് ഗുണപ്രദം, അസ്വാരസ്യങ്ങൾ ശമിക്കും, ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാബത്യ സുഖം,സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും.
ഉത്രം - വ്യവഹാരങ്ങൾ അനുകൂലമാകും, കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകള്‍ മാറിക്കിട്ടും, കല്യാണാലോചനകൾ സജീവമാകും.
അത്തം - തടസങ്ങൾ മാറിക്കിട്ടും, പുതിയ തൊഴിൽ അഭ്യസിക്കാൻ അവസരം ലഭിക്കും, യാത്ര ചെയ്യാന്‍ യോഗം, ഉദ്യോഗ തലത്തില്‍ ശോഭിക്കും, വിദ്യാപരമായി ഉയര്‍ച്ച ഉണ്ടാകും.
ചിത്തിര - രോഗങ്ങൾക്ക് ശമനം, യാത്രയിൽ നേട്ടങ്ങൾ, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്‌ചാതുര്യം പ്രകടിപ്പിക്കും, വാഹന ഭാഗ്യം സിദ്ധിക്കും.
ചോതി - പൊതു ജനങ്ങളിൽ നിന്ന് സഹായം, ഗൃഹാന്തരീക്ഷം ശാന്തമാകും, കൃഷിയിലൂടെ നേട്ടം, ധന ലാഭം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. വിശാഖം - മുതിർന്നവരുമായി കലഹം, സന്താനങ്ങളെക്കൊണ്ട് ദുഃഖങ്ങൾ, ശത്രു ദോഷം,ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍,സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും.
അനിഴം - സംസാരം മൂലം കാര്യങ്ങൾ വഷളാകും, തടസങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും, സ്ത്രീകളെ വിശ്വസിക്കരുത്.
കേട്ട - സുഹൃത്തുക്കളുമായി കലഹം, ചതിവിലും വഞ്ചനയിലുമകപ്പെടും, കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.
മൂലം - യാത്രാ ഗുണം, ധനാഗമ മാർഗങ്ങൾ വർദ്ധിക്കും, ആഢംബര പ്രിയം വര്‍ദ്ധിക്കും, എല്ലാ കാര്യത്തിലും ജാഗ്രത വേണം, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ ലഭിക്കും.
പൂരാടം - ഭൂമി ലാഭം, ശത്രുക്കൾ അകന്നു പോകും, വ്യവഹാരങ്ങളില്‍ വിജയം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.
ഉത്രാടം - സമ്മാനങ്ങൾ ലഭിക്കും. സഹോദരീ സഹായം ലഭിക്കും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, ബന്ധുക്കളുടെ രോഗങ്ങള്‍ക്ക് ആശ്വാസം.
തിരുവോണം - കുടുബത്തിൽ കൂടുതൽ സമയവും ചെലവഴിക്കും, ആശ്രിതരെ സഹായിക്കും, സാമ്പത്തിക സഹായം അനുവദിച്ചു കിട്ടും, ആനുകൂല്യങ്ങള്‍ ലഭിക്കും, സ്ത്രീകള്‍ മൂലം അംഗീകാരം ലഭിക്കും.
അവിട്ടം - ജീവകാരുണ്യങ്ങൾ നടത്തും, ദീർഘദൂരത്ത് നിന്നും സഹായങ്ങൾ, തര്‍ക്കങ്ങള്‍ പരിഹരിക്കും, കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കും.
ചതയം - ദൈവാധീനം വർദ്ധിക്കും, അയൽ ഗുണം, വാഹന സൗഭാഗ്യം, സന്താനഭാഗ്യം സിദ്ധിക്കും, യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താല്‍ കാര്യനിര്‍വ്വഹണം നടത്തും.
പൂരുരുട്ടാതി - വാക്ക് പാലിക്കാൻ സാധിക്കും, ശിക്ഷണ നടപടികൾ ഒഴിവാകും, സുഖാനുഭവങ്ങള്‍, ആരോഗ്യ പരിപാലനം നടത്തും, ദുരിതവും കഷ്ടപ്പാടുകളും മാറും, കലാപരമായ കാര്യങ്ങിളില്‍ അതിയായ താല്‍പ്പര്യം.
ഉത്രട്ടാതി - സഞ്ചാരത്തിലൂടെ അറിവ് സമ്പാദിക്കും, സ്വകാര്യ മേഖലയിൽ തൊഴിൽ ലാഭം, അധികാരികളുടെ പ്രീതി, കുടുംബസുഖം,തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.
രേവതി - ചെലവിന് അനുസരിച്ച് വരവ് വർദ്ധിക്കും, ആരോപണങ്ങളിൽ നിന്ന് മുക്തി ലഭിക്കും, കര്‍ഷകര്‍ക്ക് ലാഭം, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, അനാവശ്യമായി പണം ചെലവാകും.