
പ്രോട്ടീൻ സമ്പുഷ്ടമായ താറാവുമുട്ടയിൽ നിന്ന് ദിവസം ആവശ്യമായതിന്റെ 18 ശതമാനം പ്രോട്ടീൻ സ്വന്തമാക്കാം. ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിൻ എയുടെ 9.4 ശതമാനവും ഒരു താറാവു മുട്ട നല്കും. അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കാൻ മികച്ച ഭക്ഷണമാണിത്.
കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കി കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകമായതിനാൽ കുട്ടികൾക്ക് ദിവസവും ഓരോ താറാവ് മുട്ട നല്കാം . ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. വയറിന് അസുഖമുള്ളപ്പോൾ താറാവ് മുട്ടയിൽ കറിവേപ്പില ചേർത്ത് പാകപ്പെടുത്തി കഴിക്കാം. രോഗം ശമിക്കും. പ്രോട്ടീൻ ധാരാളമുള്ളതിനാൽ മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയ്‌ക്കും ഉത്തമം.