1

ദുബായ്: കായികാഭ്യാസങ്ങളിലും ആരോഗ്യ പരിപാലനത്തിനും വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്ന എല്ലാവർക്കും അറിവുള്ള കാര്യമാണ്. ദുബായിലെ ജനങ്ങളെ ചിട്ടയായ വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രോത്സാഹിപ്പിക്കുന്ന 'ദുബായ് ഫിറ്റ്നസ് ചലഞ്ചിന്' സമാപനമായതിന് പിന്നാലെ തന്റെ പുതിയ നേട്ടം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

View this post on Instagram

A post shared by Fazza (@faz3)

'ബുർജ് ഖലീഫ ചലഞ്ച്' എന്ന പേരിലുള്ള പുതിയ ചലഞ്ചിലൂടെ ലോകത്തിലെ ഉയരം കൂടിയ അംബരചുംബിയുടെ 160-ാം നില വരെ നടന്നു കയറിയിരിക്കുകയാണ് ഹംദാൻ. തന്റെ അനുയായികൾക്കൊപ്പം ചലഞ്ച് നിർവഹിക്കുന്ന വീഡിയോ അടക്കം ദുബായുടെ യുവ കിരീടാവകാശി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Fazza (@faz3)

37 മിനിറ്റും 38 സെക്കന്റും കൊണ്ടാണ് ഹംദാനും അനുയായികളും ബുർജ് ഖലീഫയുടെ 160-ാം നില വരെ എത്തിയത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഒന്നരക്കോടിയോളം ഫോളോവേഴ്സുള്ള തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.