
അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായിൽ 1,000 ദിർഹമിന്റെ പുതിയ കറൻസി പുറത്തിറക്കി. രാജ്യത്തിന്റെ 51-ാം ദേശീയ ദിനത്തിലാണ് 'യുഎഇ സെൻട്രൽ ബാങ്ക്' പുതിയ കറൻസി പുറത്ത് വിട്ടത്. അത്യാധുനിക സുരക്ഷാസംവിധാനങ്ങളടക്കം അടങ്ങുന്നതാണ് പുതിയ കറൻസിയുടെ ഡിസൈൻ.
പോളിമർ കൊണ്ട് നിർമിച്ച പുതിയ കറൻസിയുടെ മുൻവശത്തിൽ നിര്യാതനായ 'ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാ'ന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. 1976ൽ ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 'നാസ' സന്ദർശിച്ചതിന്റെ സ്മരണാർത്ഥം ഒരു സ്പേസ്ക്രാഫ്റ്റും നോട്ടിന്റെ ഈ ഭാഗത്തിലുണ്ട്. കറൻസിയുടെ പിൻവശത്ത് 'ബറക ആണവോർജ നിലയ'ത്തിന്റെ ചിത്രവും കാണാം. അടുത്ത വർഷം തുടക്കം മുതലായിരിക്കും പുതിയ കറൻസി പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുക.