kiyara

നടി മുക്തയുടെ മകൾ, ഗായിക റിമി ടോമിയുടെ സഹോദര പുത്രി എന്നീ മേൽവിലാസത്തിലായിരുന്നു കിയാര എന്ന കൺമണി മുമ്പ് അറിയപ്പെട്ടിരുന്നത്. എന്നാൽ കക്ഷി ഇന്ന് ഒരു കുഞ്ഞുതാരമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റവും നടത്തിക്കഴിഞ്ഞു.

കൺമണിയുടെ ഡാൻസ് വീഡിയോകളും മറ്റും മുക്തയും റിമി ടോമിയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിജയ് ചിത്രമായ വാരിസിലെ 'രഞ്ചിതമേ' എന്ന് ട്രെൻഡ് സോംഗിന് ചുവടുവച്ചിരിക്കുകയാണ് കൺമണിക്കുട്ടി.

കൺമണിക്കൊപ്പം, അച്ഛന്റെ സഹോദരീ പുത്രനായ കുട്ടാപ്പിയും ട്രെൻഡിനൊപ്പം ചുവടുവയ്‌ക്കുന്നുണ്ട്. കിടിലൻ നൃത്തച്ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

View this post on Instagram

A post shared by Rimitomy (@rimitomy)