art
ബിഗ് ക്യാൻവാസ്

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളോട് സഹതാപമല്ല എല്ലാ ഘട്ടത്തിലും ചേർത്ത് പിടിക്കുകയാണ് വേണ്ടതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ലോക ഭിന്നശേഷി ദിനാചരണത്തിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സമഗ്ര ശിക്ഷാ കോഴിക്കോട് മാനാഞ്ചിറ സ്വകയറിൽ സംഘടിപ്പിച്ച ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു സ്ഥലങ്ങളിൽ ഭിന്നശേഷി സൗഹൃദ സന്ദേശം എത്തിക്കുകയെന്ന ഉദ്ദ്യേശത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സമഗ്ര ശിക്ഷ പ്രവർത്തകരം അദ്ധ്യാപകരും കുട്ടികളും ചിത്രങ്ങൾ വരച്ച് അണിച്ചേർന്നു. യു. ആർ. സി സൗത്ത് ട്രെയിനർ ഷഫീഖ് അലി പ്രസംഗിച്ചു. ഡി.പി.സി ഡോ. അബ്ദുൾ ഹക്കിം സ്വാഗതവും ബി.പി.സി വി.ഹരീഷ് നന്ദിയും പറഞ്ഞു.