bhavana

മലയാളികളുടെ പ്രിയതാരമാണ് ഭാവന. മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മെെമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർക്കായി നിരവധി ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'വൺസ് അപ്പ് ഓൺ എ ടെെം ഇൻ സ്കോട്ട്ലൻഡ്' എന്ന അടുക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. 'ആദം ജോൺ' എന്ന ചിത്രത്തിന്റെ ഷൂട്ട് സമയത്ത് പകർത്തിയ ചിത്രങ്ങളാണെന്നാണ് സൂചന.

താരത്തിന് ആശംസകൾ നേർന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഒമ്പത് ചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Bhavana🧚🏻‍♀️Mrs.June6 (@bhavzmenon)

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളസിനിമയിലേയ്ക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു.